കേരളം

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം : വിജിലന്‍സ് അന്വേഷണസംഘത്തെ മാറ്റി ; കേസ് അട്ടിമറിക്കാനെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെ മാറ്റി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് ഒന്നിനാണ് അന്വേഷണചുമതല നല്‍കിയിട്ടുള്ളത്. എസ്പി കെ ഇ ബൈജുവിനാകും ഇനി അന്വേഷണ ചുമതല. നേരത്തെ കേസ് അന്വേഷിച്ചിരുന്ന കോട്ടയം യൂണിറ്റിലെ ആരെയും പുതിയ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

നടപടിക്രമത്തിന്റെ ഭാഗമായാണ് വിജിലന്‍സ് സംഘത്തെ മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്നാണ് കേസ് അന്വേഷിച്ചിരുന്ന കോട്ടയം യൂണിറ്റ് നിലപാട് എടുത്തിരുന്നത്. 

കോട്ടയം വിജിലന്‍സ് കോടതിയില്‍ ഇന്ന് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് അന്വേഷണസംഘത്തെ പൂര്‍ണമായും മാറ്റിയത്. കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശരിവെക്കുന്ന തരത്തിലുള്ളതായിരുന്നു കോട്ടയം യൂണിറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടും. കോട്ടയം യൂണിറ്റ് കാര്യക്ഷമമായാണ് കേസ് അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ, പൊടുന്നനെ അന്വേഷണസംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരനായ മുന്‍ എന്‍സിപി നേതാവ് മുജീബ് റഹ്മാന്‍ ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി