കേരളം

മോഹന്‍ലാല്‍ വീണ്ടും സംഘ്പരിവാര്‍ വേദിയില്‍; പങ്കെടുത്തത് ആര്‍എസ്എസ് ട്രസ്റ്റിന്റെ യോഗത്തില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മോഹന്‍ലാല്‍ വീണ്ടും സംഘപരിവാര്‍ പരിപാടിയില്‍. ആലുവയില്‍ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിശ്വശാന്തി ട്രസ്റ്റിന്റെ യോഗത്തിലാണ് മോഹന്‍ലാല്‍ പങ്കെടുത്തത്. സംവിധായകന്‍ മേജര്‍ രവിക്കൊപ്പമാണ് മോഹന്‍ലാല്‍ ആര്‍എസ്എസ് സംഘചാലക് പി.ഇ.ബി മേനോന്റെ വസതിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. 

പ്രാന്തപ്രചാരക് ഹരികൃഷ്ണന്‍, സേവാ പ്രമുഖ് ജി. വിനോദ് തുടങ്ങിയവരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. ആര്‍എസ്എസ് നതാവ് ജെ. നന്ദകുമാറാണ് പരിപാടിയുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കിലിട്ടത്. മേജര്‍ രവി മോഹന്‍ലാലിനെ സംഘപരിപാര്‍ പാളയത്തിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയൊണ് പുതിയ സംഭവ വികാസങ്ങള്‍.

വരാനിരിക്കുന്ന ലോകസഭാ,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സിനിമാ മേഖലയില്‍ നിന്നും പ്രമുഖരം സംഘപരിവാര്‍ പാളയത്തിലേയ്ക്ക് എത്തിക്കുന്നതിനായി ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മോഹന്‍ലാലിന്റെ ആര്‍എസ്എസ് മീറ്റിംഗിലെ സാന്നിധ്യം ചര്‍ച്ചയാകുന്നത്. ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളോടും നരേന്ദ്ര മോഡിയോടുമുള്ള താത്പര്യമാണ് മോഹന്‍ലാലിനെ പരിപാടിയിലെത്തിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിര്‍ജ്ജീവമായിക്കഴിഞ്ഞ പല ബിജെപി പ്രാദേശിക ഘടകങ്ങളും വീണ്ടും പുനരുജ്ജവിപ്പിക്കാന്‍ ആര്‍എസ്എസ് നേരിട്ട് ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രാദേശിക മേഖലയിലെ ജനകീയരായിട്ടുള്ളവരും കലസാംസ്‌കാരികസാഹിത്യ മേഖലയിലുള്ളവരെയും ബിജെപിയോട് അടുപ്പിക്കാനും ലക്ഷ്യമിട്ട് വലിയ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭാഗവത് കേരളത്തിലെത്തുമ്പോള്‍ കേരളത്തിലെ പ്രമുഖരായ വ്യക്തികളെ കാണുമെന്നും സചൂനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ