കേരളം

ബാര്‍ കോഴ കേസ് ചര്‍ച്ച ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍മന്ത്രി കെ.എം മാണി പ്രതിയായ ബാര്‍ കോഴക്കേസ് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് വിലക്കി ഹൈക്കോടതി. മാണിക്കെതിരെ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതിലും മാധ്യമങ്ങളില്‍ ചര്‍ച്ചയായതിലും കോടതി അതൃപ്തി അറിയിച്ചു. 

കെ.എം മാണിക്കെതിരെ സാഹചര്യ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിജിലന്‍ലസ് കേസ് അവസാനിപ്പിക്കുന്നതായി മുദ്രവച്ച കവറില്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

ബാര്‍ ഉടമകളുടെ യോഗത്തിന്റെ ശബ്ദരേഖ അടങ്ങിയ സിഡിയാണ് മാണിക്കെതിരായ ആക്ഷേപത്തിന് അടിസ്ഥാനം. ഈ സിഡിയില്‍ കൃത്രിമമുണ്ടെന്ന് ഫൊറന്‍സിക് ഫലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാണിക്കെതിരെ മറ്റൊരു തെളിവും കണ്ടെത്താനായില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്. 

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് 45 ദിവസത്തെ സമയംകൂടി അവസാനിപ്പിച്ചിട്ടുണ്ട്. ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതേത്തുര്‍ന്നാണ് കേസ് ചര്‍ച്ച ചെയ്യുന്നത് വിലക്കി ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി