കേരളം

'എവിടെ സുരേന്ദ്രന്‍? എവിടെ കുമ്മനത്തിന്റെ എന്‍ഐഎ? എസ്ഡിപിഐയുടെ കൊലപാതങ്ങള്‍ ബിജെപി കണ്ടില്ലെന്ന് നടിക്കുന്നതെന്തിന്?'

സമകാലിക മലയാളം ഡെസ്ക്

ണ്ണൂരില്‍ എസ്ഡിപിഐ വെട്ടിക്കൊലപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ മരണത്തില്‍ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ പാലിക്കുന്ന മൗനത്തിനെതിരായ അമര്‍ഷം സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ച് ഒരുവിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത്. സിപിഎം ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ മാത്രമാണ് ബിജെപി നേതാക്കള്‍ കാര്യമായി ഉയര്‍ത്തി കാട്ടുന്നതെന്നും എസ്ഡിപിഐയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു. 

എന്തിനും ഏതിനും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് സിപിഎമ്മിനെ വിമര്‍ശിക്കുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ശ്യാമപ്രസാദിന്റെ മണവുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലുമിട്ടില്ല എന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത ട്വീറ്റും എസ്ഡിപിഐയാണ് കൊലയാളികള്‍ എന്ന് പറഞ്ഞിട്ടില്ല. ഇതും സംഘപരിവാറുകാര്‍ എടുത്തുകാട്ടുന്നു. സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരു ചെറു വിമര്‍ശനം പോലും ഉണ്ടായാല്‍ ഉടനേ വലിയ പ്രചാരണവുമായി എത്തുന്ന കുമ്മനം രാജശേഖരന്‍ പ്രതികരണങ്ങള്‍ മയപ്പെടുത്തി. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുന്ന ബിജെപി ഇന്ന് കണ്ണൂരില്‍ മാത്രമായി ഹര്‍ത്താല്‍ ഒതുക്കി. 

എസ്ഡിപിഐയാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇന്നലെത്തന്നെ തെളിഞ്ഞിട്ടും ബിജെപി മുഖപത്രമായ ജന്‍മഭൂമി വാര്‍ത്തയില്‍ എവിടെയും എസ്ഡിപിഐയാണ് ആക്രമണം നടത്തിയത് എന്ന് പരാമര്‍ശിച്ചിട്ടില്ല. പാര്‍ട്ടി ചാനലായ ജനം ടിവിയും വിഷയത്തിന് വലിയ പ്രാധാന്യം നല്‍കിയില്ല. ഇതെല്ലാം ഉയര്‍ത്തിക്കാട്ടിയാണ് ഒരുവിഭാഗം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുന്നത്. 

അശ്വിനികുമാര്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ എസ്ഡിപിഐക്കാര്‍ക്ക് നേരെ കേസിനു പോലും പോകാതിരുന്ന നേതൃത്വം സംഭവം ഒതുക്കി തീര്‍ത്തതിന്റെ പ്രതിഫലമായി പാനൂരില്‍ ആര്‍എസ്എസ് കാര്യാലയം നിര്‍മ്മിക്കാന്‍ എസ്ഡിപിഐ സഹായിച്ചു എന്ന ആരോപണം ആദ്യം മുതലെ ശക്തമായിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ ഗ്രൂപ്പുകളില്‍ വരുന്ന പ്രതികരണങ്ങള്‍. 

ബിജെപിയുടെ മൗനത്തെ വിമര്‍ശിച്ച് സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്. ഒരുകാര്യവുമില്ലാതെ സിപിഎമ്മിനെ വിമര്‍ശിക്കുകയും, കേന്ദ്ര നേതാക്കളെ വരെ വിളിച്ചു വരുത്തി സിപിഎം ഭീകര സംഘടനയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ബിജെപി എന്തുകൊണ്ട് എസ്ഡിപിഐയുടെ ചെയ്തികളില്‍ മൗനികളാകുന്നുവെന്നാണ് സിപിഎം ഉന്നയിക്കുന്ന ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം

സ്‌കൂളിനു സമീപം മദ്യശാല, അഞ്ചു വയസ്സുകാരന്‍ കോടതിയില്‍; അടച്ചുപൂട്ടാന്‍ ഉത്തരവ്