കേരളം

ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ ഓട്ടോറിക്ഷയില്‍ അതേ ലോറി വീണ് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്:  ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് കൊക്കയിലേക്കു മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളിലേക്ക് അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന മറ്റുരണ്ടുപേരുടെയും നില ഗുരുതരമാണ്.  ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ ശോഭ, മകള്‍ വിസ്മയ എന്നിവരാണു മരിച്ചത്. ഗരുതരമായ പരിക്കുകളോടെ രാജനെയും ഓട്ടോ െ്രെഡവര്‍ ഖാദറിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം. ബഡിച്ചാലില്‍നിന്നു പുല്ലുരിലേക്കു പോകുവായിരുന്നു ഓട്ടോ. കാഞ്ഞങ്ങാടു ഭാഗത്തുനിന്നു കാസര്‍കോടേക്കു വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യബസ് കണ്ടക്ടറാണ് രാജന്‍.  പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു

പൂജ്യനായി മടങ്ങി ഹര്‍ദിക് പാണ്ഡ്യ; ലഖ്‌നൗവിന് മുന്നില്‍ കളി മറന്ന് മുംബൈ ബാറ്റര്‍മാര്‍