കേരളം

എന്നിട്ടും പറയുന്നു രൂപ താ....രൂപ താ; സഭയെ വിമര്‍ശിച്ച് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്


ക്രൈസ്തവ സഭയെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ കുറിപ്പ്. യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം,
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ. 
എന്നിട്ടും രൂപ താ....രൂപ താ എ്ന്നു പറയുകയാണെന്ന് ജോയ് മാത്യു കുറിപ്പില്‍ എഴുതി. സിറോ മലബാര്‍ സഭയിലെ ഭൂമി വില്‍പ്പന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ജോയ് മാത്യുവിന്റെ കുറിപ്പ്:

ഇടവക എന്നൊക്കെ പറഞ്ഞാല്‍ ആര്‍ക്കും
മനസ്സിലാക്കാന്‍ എളുപ്പമുണ്ടായിരുന്നു
എന്നാല്‍
രൂപതാ
അതിരൂപതാ
എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം ഒന്നും മനസ്സിലായില്ല
ഇപ്പൊ മനസ്സിലായി 'രൂപ താ '
എന്നാണു
ഇവര്‍ പറയുന്നതെന്ന്
ഞാന്‍ ഒരു രൂപ പോലും
തരില്ല കാരണം ഞാന്‍
ഒരു രൂപതയിലും
ഇല്ല 
മാത്രമല്ല ഇവര്‍ പറയുന്ന ആളേ അല്ല നമ്മുടെ യേശു
നമ്മുടെ യേശു 
കയ്യില്‍ ചമ്മട്ടിയുമായി വന്ന് ദേവാലയങ്ങളിലിരിക്കുന്ന കള്ളക്കച്ചവടക്കാരെ 
അടിച്ചോടിക്കുന്നവനാണു
നമ്മുടെ യേശുവിനു സഞ്ചരിക്കാന്‍ കഴുതപ്പുറം
അദ്ദേഹത്തിന്റെ പ്രതിപുരുഷന്മാര്‍ക്ക് സഞ്ചരിക്കാന്‍ വോള്‍വോ
എന്നിട്ടും
പറയുന്നു രൂപ താ....രൂപ താ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ