കേരളം

നയപ്രഖ്യാപനത്തില്‍ വിവാദം; കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ വിട്ടുകളഞ്ഞതിനെച്ചൊല്ലി വിവാദം. സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്ര ഇടപെടല്‍, ഫെഡറലിസത്തെ അട്ടിമറിച്ച് കേന്ദ്ര ഇടപെടല്‍ എന്നീ ഭാഗങ്ങളാണ് ഗവര്‍ണര്‍ പി സദാശിവം വായിക്കാതെ വിട്ടുകളഞ്ഞത്.

കേന്ദ്ര സര്‍ക്കാരിനെതരായ വിമര്‍ശനമായതിനാല്‍ ഗവര്‍ണര്‍ ഈ ഭാഗങ്ങള്‍ വായിക്കാതെ വിട്ടുകളയുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ രാജ്ഭവനോ സംസ്ഥാന സര്‍ക്കാരോ വിശദീകരണം നല്‍കിയിട്ടില്ല. 

കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അടങ്ങിയതാണ് ഇത്തവണത്തെ നയപ്രഖ്യാപന പ്രസംഗം. നോട്ടുനിരോധനത്തെയും ജിഎസ്ടിയെയും നയപ്രഖ്യാപന പ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്. കേന്ദ്ര വിമര്‍ശനത്തിലെ ഏതാനും ഭ്ാഗങ്ങള്‍ ഗവര്‍ണര്‍ ഒഴിവാക്കിയതാണ് വിവാദത്തിനു കാരണമായിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍