കേരളം

വ്യാജ വാര്‍ത്ത കൊടുത്ത ജയ്ഹിന്ദ് മാപ്പ് പറയണം; നിയമപരമായി മുന്നോട്ടുപോകുമെന്ന് ആന്റേഴ്‌സണ്‍ 

സമകാലിക മലയാളം ഡെസ്ക്

നിക്കെതിരെ വ്യാജ വാര്‍ത്തകള്‍ കൊടുത്ത കോണ്‍ഗ്രസ് ചാനല്‍ ജയ്ഹിന്ദിനെതിരെയും മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെയും നിയമപരമായി നീങ്ങുമെന്ന് ആന്റേഴ്‌സണ്‍ എഡ്വാര്‍ഡ്. രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്തതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായി ആശുപത്രിയില്‍ കഴിയുന്ന ആന്റേഴ്‌സണ്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യ പറഞ്ഞിരിക്കുന്നത്. തനിക്കെതിരെ പ്രചരിപ്പിച്ച വാര്‍ത്തകള്‍ പിന്‍വലിച്ച് മാപ്പു പറയാത്ത പക്ഷം നിയമപരമായി മുന്നോട്ടുപോകുമെന്ന് ആന്റേഴ്‌സണ്‍ പറഞ്ഞു. 

തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ രമേശ് ചെന്നിത്തലയെ സമീപിച്ചു എന്ന വാര്‍ത്ത തെറ്റാണെന്നും ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ഒരു പെറ്റി കേസ് പോലും കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടില്ലയെന്നും ആന്റേഴ്‌സണ്‍ പറയുന്നു.
രമേശ് ചെന്നിത്തലയുടെ ഗുണ്ടകള്‍ എന്നെ തല്ലിയത് സത്യമാണ്. തിരിച്ച് തല്ലാത്തത്, ശ്രീജിത്തിന് വേണ്ടി സമരവുമായി മുന്നോട്ടുപോകുമ്പോള്‍ വഴക്കിടാന്‍ സമയമില്ലാത്തുകൊണ്ടാണ് എന്നും ആന്റേഴ്‌സണ്‍ പറയുന്നു. തനിക്കെതിരെ പറയാന്‍ ജയ്ഹിന്ദ് ചാനല്‍ അടക്കമുള്ള മാധ്യമങ്ങള്‍ ശ്രീജിത്തിനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആന്റേഴ്‌സണ്‍ ആരോപിച്ചു. 

സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പാറശാല സ്വദേശി ശ്രീജിത്ത് നടത്തി വരുന്ന സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലിലെത്തിയ പ്രതിപക്ഷ നേതാവിനെ ആന്റേഴ്‌സണ്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആന്റേഴ്‌സണ് നേരെ ആക്രമണം നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി