കേരളം

രാത്രിയില്‍ അമ്മ തീവണ്ടിയില്‍ നിന്നു വീണു മരിച്ചു, പുലര്‍ച്ചെ അമ്മയെ കാണാതെ കരഞ്ഞുതളര്‍ന്ന് കുഞ്ഞുങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തീവണ്ടി യാത്രയ്ക്കിടെ രാത്രി അമ്മ വീണുമരിച്ചത് അറിയാതെ യാത്ര തുടര്‍ന്ന് മൂന്നു കുരുന്നുകള്‍. രാവിലെ അമ്മയെക്കാണാതെ കരഞ്ഞ കുഞ്ഞുങ്ങളെ സഹയാത്രികര്‍ ഇടപെട്ട് ബന്ധുക്കളുടെ പക്കലാക്കി.

പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാരയാണ് രാത്രി തീവണ്ടിയില്‍നിന്നു വീണു മരിച്ചത്. 38 വയസായിരുന്നു. കോന്നി കല്ലേലി ഗവ.ആയുര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസര്‍ ആണ് തുഷാര. 

തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കു പോയ മലബാര്‍ എക്‌സ്പ്രസില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ദാരുണ സംഭവം നടന്നത്. കണ്ണൂരിലെ സ്വന്തം വീട്ടിലേക്ക് മക്കളെയും കൂട്ടി പോവുകയായിരുന്നു തുഷാര. ചെങ്ങന്നൂരില്‍നിന്ന് ഭര്‍ത്താവ് അനൂപാണ് ഇവരെ വണ്ടി കയറ്റി വിട്ടത്. 

ഉറങ്ങിയ കുഞ്ഞുങ്ങള്‍ പുലര്‍ച്ചെ ഉണര്‍ന്ന് അമ്മയെ കാണാതെ കരഞ്ഞപ്പോളാണ് സഹയാത്രകള്‍ തുഷാരയെ കാണാനില്ലെന്ന് ശ്രദ്ധിക്കുന്നത്. ഇവര്‍ കുട്ടികളില്‍നിന്ന് നമ്പര്‍ വാങ്ങി ബന്ധുക്കളെ വിളിച്ചുവരുത്തി. സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മക്കളായ കാളിദാസനും വൈദേഹിയും. ഇളയ കുഞ്ഞ് വൈഷ്ണവിക്കു രണ്ടു വയസേയുള്ളു. 

ബന്ധുക്കള്‍ റയില്‍വേ പൊലീസിനെ അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തൃശൂര്‍ കോലഴി പോട്ടോറിലാണ് തുഷാരയുടെ മൃതദേഹം കണ്ടെത്തിയത്. റിസര്‍വേഷന്‍ കോച്ചില്‍ പുലര്‍ച്ചെ ബാത്ത് റൂമിലേക്കു പോയ തുഷാര കാലു തെറ്റി പുറത്തേക്കു വീണിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. വിയ്യൂര്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി