കേരളം

അസുഖം ആഘോഷമാക്കുന്നവര്‍ക്കുള്ള മറുപടി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി കടന്നുവരും: സത്യന്‍ അന്തിക്കാട്

സമകാലിക മലയാളം ഡെസ്ക്

സുഖം ആഘോഷമാക്കുന്നവര്‍ക്കുള്ള മറുപടി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി കടന്നുവന്നേക്കാമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്‍ അസുഖ ബാധിതനായ വാര്‍ത്തയെത്തുടര്‍ന്നുണ്ടായ മാധ്യമ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സത്യന്‍ അന്തിക്കാടിന്റെ പരാമര്‍ശം. കടുത്ത ജീവിത യാഥാര്‍ഥ്യങ്ങള്‍ തമാശയാക്കി മാറ്റുന്ന ആളാണ് ശ്രീനിവാസന്‍. ഇപ്പോള്‍ നടക്കുന്ന കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ കടന്നുവന്നേക്കാമെന്ന് സത്യന്‍ അന്തിക്കാട് എഴുതുന്നു.

സത്യന്‍ അന്തിക്കാടിന്റെ കുറിപ്പ്: 

അസുഖം ആഘോഷമാക്കുന്ന കാലം

രാവിലെ മുതല്‍ ഫോണ്‍ കോളുകളുടെ ബഹളമാണ്.
'ശ്രീനിവാസനെന്തു പറ്റി?'

ആരോഗ്യകാര്യത്തില്‍ എറ്റവുമധികം ശ്രദ്ധിക്കുന്ന ശ്രീനിവാസന് കാര്യമായെന്തോ തകരാറു പറ്റി എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ചില മാധ്യമങ്ങളില്‍ എന്റെ പേരിലും കണ്ടു ചില വിശദീകരണങ്ങള്‍. വ്യക്തമായ വിവരം വിനീത് എഴുതിയിട്ടുണ്ട്. അതു തന്നെയാണ് ശരി. ഷുഗര്‍ ലെവലിലെ വ്യത്യാസവും അല്‍പം ഉയര്‍ന്ന ബി പി യും. അത് നോര്‍മ്മലായാല്‍ ആശുപത്രി വിടും.

കടുത്ത ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ തമാശയാക്കി മാറ്റുന്ന ആളാണല്ലോ ശ്രീനിവാസന്‍. ഈ കോലാഹലങ്ങളും ചിരിപ്പിക്കുന്ന ദൃശ്യങ്ങളായി ശ്രീനിവാസന്‍ ചിത്രങ്ങളില്‍ ഇനി കടന്നുവന്നേക്കാം. അസുഖം ആഘോഷമാക്കുന്നവര്‍ക്ക് അതു തന്നെയാണ് മറുപടി!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ