കേരളം

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍  ജീന്‍സണ്‍ രാജയെ ഗുരുതരാവസ്ഥയില്‍. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന കാഡലിനെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപസ്മാര രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥം ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു.  ഗുരുതരാവസ്ഥയിലായ കേഡല്‍ ഇപ്പോള്‍ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഗുരുതരാവസ്ഥയില്‍ തുടരുന്ന കേഡലിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നാണ് സൂചന. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ റിട്ട. പ്രഫ. രാജ തങ്കം(60), ഭാര്യ ഡോ. ജീന്‍ പത്മ(58), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത(70) എന്നിവര്‍ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് രാജതങ്കം- ജീന്‍പത്മ ദമ്പതികളുടെ മകനായ കാഡല്‍  പിടിയിലായത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമാണു കാണപ്പെട്ടത്. 

സംഭവത്തിനുശേഷം ചെന്നൈയില്‍ ഒളിവിലായിരുന്ന കാഡല്‍ തിരുവനന്തപുരത്ത്  ചെന്നൈ മെയില്‍ ട്രെയിനില്‍ വന്നിറങ്ങിയപ്പോള്‍, ടിക്കറ്റ് കൗണ്ടറിനു സമീപം നിന്നാണു റെയില്‍വേ മഫ്തി പൊലീസ് പിടികൂടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു