കേരളം

പദ്മാവതിനെ കേരളത്തിലും തടയും:കര്‍ണിസേന; മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് കേരള പ്രസിഡന്റ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പദ്മാവത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണിസേന കേരള ഘടകം. ചിത്രം തീയറ്ററുകളില്‍ നിന്ന് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു ദിവസത്തിനകം കത്ത് നല്‍കുമെന്ന് കര്‍ണിസേന കേരള പ്രസിഡന്റ് ജഗദീഷ് പാല്‍ സിങ് റണാവത് പറഞ്ഞു. 

പദ്മാവതിനെതിരെ കേരളത്തിലും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും ജഗദീഷ് പറഞ്ഞു. 

രജപുത്ര രാജ്ഞി റാണി പദ്മിനിയുടെയും അലാവുദ്ദീന്‍ ഖില്‍ജിയുടെയും കഥ പറയുന്ന ചിത്രം രജപുത്ര വിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുന്നതാണ് എന്നാരോപിച്ച് കര്‍ണിസേനയും മറ്റ് തീവ്ര ഹിന്ദുത്വ സംഘടനകളും പ്രക്ഷോഭത്തിലാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. 

ചിത്രത്തിന്റെ റിലീസിനെ തുടര്‍ന്ന് ഉത്തരേന്ത്യയില്‍ വ്യാപക സംഘര്‍ഷം നടന്നിരുന്നു. എന്നാല്‍ കേരളത്തെ ഇതൊന്നും ബാധിച്ചിരുന്നില്ല. കേരളത്തിലും ചിത്രം തടയും എന്ന് ഭീഷണിപ്പെടുത്തിയാണ് കര്‍ണിസേന ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി