കേരളം

'ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയക്ക് കഴിയുന്നു' : ഡിജിപി ജേക്കബ് തോമസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ് രംഗത്ത്. സുസ്ഥിര വികസനമെന്നാല്‍ കൂടുതല്‍ മദ്യം കുടിപ്പിക്കലാണോ എന്ന് ജേക്കബ് തോമസ് ചോദിച്ചു. തൊഴിലിന്റെ പേര് പറഞ്ഞ് മദ്യം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. തിരുവനന്തപുരത്ത് മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആരെ വേണമെങ്കിലും വളയ്ക്കാനും ഒടിക്കാനും മദ്യമാഫിയക്ക് കഴിയുന്നു. കള്ള് മദ്യം അല്ലാതാകുന്ന സാഹചര്യം ഇതാണ്. മദ്യമാഫിയക്കെതിരെ പ്രതികരിച്ചാല്‍ പിന്നെ യൂണിഫോം ഇടേണ്ടി വരില്ല. ദേവാലയത്തോക്കാളും വിദ്യാലയത്തേക്കാളും, മദ്യാലയത്തിനാണ് പ്രാധാന്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി