കേരളം

ചെങ്ങന്നൂരില്‍ മത്സരിക്കാനില്ലെന്ന് ശ്രീധരന്‍പിള്ള; കുമ്മനത്തിന് കളമൊരുങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പി.എസ്.ശ്രീധരന്‍പിള്ള. നിലപാട് ശ്രീധരന്‍ പിള്ള പാര്‍ട്ടി നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചു. മികവും ജനസ്വാധീനവുമുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന് തന്റെ പിന്മാറ്റം വ്യക്തമാക്കിക്കൊണ്ട് ശ്രീധരന്‍ പിള്ള പറഞ്ഞു. 

2016ലെ മാതൃക പിന്തുടര്‍ന്നാല്‍ ചെങ്ങന്നൂരില്‍ വിജയിക്കാന്‍ സാധിക്കുമെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു. ശ്രീധരന്‍ പിള്ളയുടെ പിന്മാറ്റത്തോടെ  ചെങ്ങന്നൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര്‍ മത്സരിക്കാനുള്ള സാഹചര്യം ഒരുങ്ങി. ശ്രീധരന്‍ പിള്ളയേയും, കുമ്മനത്തേയുമായിരുന്നു ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികളായി പാര്‍ട്ടി പരിഗണിച്ചിരുന്നത്. 

മണ്ഡലത്തിലെ ബന്ധങ്ങളും, പ്രതിച്ഛായയും ചെങ്ങന്നൂരില്‍ കുമ്മനത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിറ്റിങ് എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ വീണ്ടും തെരഞ്ഞെടുപ്പിന് വേദിയാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍