കേരളം

ആഭ്യന്തര മന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും മാത്രമാണ് കോടിയേരിയുടെ മക്കളുടെ ബിസിനസ്; വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ എന്തെങ്കിലും നടപടി എടുക്കുമോയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വിമുരളീധരന്‍. ഏതെങ്കിലും വിദേശ രാജ്യത്ത് എന്തെങ്കിലും സാമ്പത്തിക ഇടപാടുകളുണ്ടെങ്കില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനാകില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് സെക്രട്ടറിയറ്റിന്റെ പ്രതികരണം.

ആഭ്യന്തര മന്ത്രിയായിരിക്കേ ഇളയ മകന്‍ ബിനീഷിനെതിരേയുള്ള ആറ് ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ച് പാസ്‌പോര്‍ട്ട് നല്‍കിയിരുന്നു. ആഭ്യന്തര മന്ത്രി സ്ഥാനവും പാര്‍ട്ടി സെക്രട്ടറി സ്ഥാനവും മാത്രമാണ് കോടിയേരിയുടെ മക്കളുടെ ബിസിനസ് സാമ്രാജ്യത്തിന്റെ മുടക്കുമുതലായി ഉണ്ടായിരുന്നത്. ഇപ്പോള്‍ ഏഴ് രാജ്യങ്ങളിലായി കോടിയേരിയുടെ മകന്റെ ബിസിനസ് വളര്‍ന്നത് എങ്ങനെയാണെന്നതിനെ കുറിച്ച് അറിയാന്‍ പൊതുജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത