കേരളം

വ്യക്തിപൂജ വിവാദത്തിലെ നടപടി അനവസരത്തില്‍;  പി ജയരാജനെ സംരക്ഷിച്ചും സംസ്ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തിയും കണ്ണൂര്‍ ജില്ലാ സമ്മേളനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വ്യക്തിപൂജ വിവാദത്തില്‍ കണ്ണൂര്‍ ജില്ലാ  സെക്രട്ടറി പി ജയരാജനെ പിന്തുണച്ച് സിപിഎം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍.
 വ്യക്തിപൂജ വിവാദത്തില്‍ പി.ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് സംസ്ഥാന നേതൃത്വത്തിന് നേരെ ഉയര്‍ന്നത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ഉന്നയിച്ചു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയര്‍ത്തിയത്.


സമ്മേളനങ്ങള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു നടപടി അനാവശ്യമായി  പോയില്ലേയെന്ന് പ്രതിനിധികള്‍ ഉന്നയിച്ചു. ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തല്‍ നടത്തുന്നത്. സംസ്ഥാന സമിതിയുടെ വിമര്‍ശനം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും റിപ്പോര്‍ട്ടും ചെയ്തു. എന്നാല്‍ ജില്ലാ സെക്രട്ടറിയുടെ അറിവോടെയല്ലാതെ നടന്ന കാര്യങ്ങളില്ലാണ് അദ്ദേഹത്തെ കുറ്റപ്പെടുത്തിയത്. സംസ്ഥാനസമിതി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിലും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. പി.ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നു നവംബര്‍ 11നു ചേര്‍ന്ന സംസ്ഥാന സമിതിയാണു വിമര്‍ശനമുന്നയിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ