കേരളം

ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശം; നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് ടി.പി.പീതാംബര്‍, പാര്‍ട്ടിയില്‍ ഭിന്നതയില്ല

സമകാലിക മലയാളം ഡെസ്ക്

എ.കെ.ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതിന് നിയമസഭാ സമ്മേളനം കഴിയുന്നത് വരെ കാത്തിരിക്കേണ്ടി വരില്ലെന്ന് എന്‍സിപി സംസാഥാന അധ്യക്ഷന്‍ ടി.പി. പിതാംബരന്‍. ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനത്തില്‍ പാര്‍ട്ടി നാളെ തന്നെ തീരുമാനമെടുക്കും. 

ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായവ്യത്യാസം ഇല്ലെന്ന് ആവര്‍ത്തിച്ച പീതാംബരന്‍ തിങ്കളാഴ്ച ഔദ്യോഗികമായി എല്‍ഡിഎഫില്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. 

നേരത്തെ, ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമസഭാ സമ്മേളനത്തിന് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് സംസ്ഥാന ഘടകത്തില്‍ ധാരണയായതിന്റെ പശ്ചാത്തലത്തില്‍ ശശീന്ദ്രന്‍ ഇന്ന് എന്‍സിപി കേന്ദ്ര നേതൃത്വത്തെ കാണും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്