കേരളം

അത് വ്യാജ സന്ദേശം, ഷെയര്‍ ചെയ്യരുത്; കാന്‍സര്‍ ചികിത്സയുടെ പേരില്‍ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ ഡോ. ഗംഗാധരന്‍ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാന്‍സര്‍ രോഗ ചികിത്സയുടെ പേരില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജസന്ദേശമെന്ന്, പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വിപി ഗംഗാധരന്‍. വ്യാജ സന്ദേശം പ്രചരിക്കുന്നതിന് എതിരെ ഡോ. ഗംഗാധരന്‍ പൊലീസീല്‍ പരാതി നല്‍കി.

ഡോ. വിപി ഗംഗാധരന്റെ ചിത്രവും പേരും ഉപയോഗിച്ചാണ് സന്ദേശം പ്രചരിക്കുന്നത്. അശ്രദ്ധയോടെ അല്ലാതെ ആരും കാന്‍സര്‍ കൊണ്ട് മരിക്കരുത് എന്ന മുഖവുരയോടെയാണ് സന്ദേശം.

പഞ്ചസാര ഒഴിവാക്കുക, ചെറുനാരങ്ങ ചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ദിവസവും രാവിലെ ഒരു മാസത്തേക്കു കഴിക്കുക, മൂന്നു സ്പൂണ്‍ ഓര്‍ഗാനിസ് വെളിച്ചെണ്ണ രാവിലെയും രാത്രിയും കഴിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സന്ദേശത്തിലുള്ളത്. 

കാന്‍സര്‍ ചികിത്സയെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താന് ഇടയാക്കുന്നതാണ് സന്ദേശമെന്ന് ഡോ. ഗംഗാധരന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. തന്റെ അറിവോടെയല്ല ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നതെന്ന സൈബര്‍ സെല്ലിനു നല്‍കിയ പരാതിയില്‍ അദ്ദേഹംവ്യക്തമാക്കി.

വ്യാജ സന്ദേശത്തിന്റെ വിവരങ്ങളും സന്ദേശം ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകളും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് സൈബര്‍ സെല്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി