കേരളം

കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്ന് അമിത് ഷാക്ക് മനസിലായെന്ന് പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേന്ദ്രഭരണ സ്വാധീനമുപയോഗിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ഭാഗമായാണ് കേരളത്തിനെതിരെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടുലഭിക്കുന്നതിനുവേണ്ടി വര്‍ഗീയതയുമായി എന്നും സഹകരിച്ചുപോകാനാണ് കോണ്‍ഗ്രസ് തയ്യാറാകുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ്, ഐഎന്‍ടിയുസി എന്നീ ട്രേഡ് യൂണിയനുകള്‍ സമരരംഗത്ത് അണിനിരന്നിരുന്നു. എന്നാല്‍ പിന്നീട് ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ആര്‍എസ്എസ് കണ്ണുരുട്ടലില്‍ ബിഎംഎസ് സമരങ്ങളില്‍ നിന്നും പിന്തിരിയുന്ന കാഴ്ചയാണ് ഉണ്ടായത്. അതേസമയം ബിഎംഎസില്‍ അണിനിരന്ന തൊഴിലാളികള്‍ മറ്റ് സംഘടനകളോടാപ്പം ചേര്‍ന്ന് സമരങ്ങളില്‍ സജീവമായതും രാജ്യം കണ്ടു

പ്രതീക്ഷകളുമായി വളര്‍ന്ന സഖാക്കളെ ആര്‍എസ്എസ് നിഷ്ഠൂരമായി വകവരുത്തി. എന്നാല്‍ പ്രസ്ഥാനത്തെ തകര്‍ക്കാനാകില്ലെന്ന് അമിത് ഷായ്ക്ക് ബോധ്യമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത