കേരളം

യെച്ചൂരി ലൈനിനെ അനുകൂലിച്ച് സിപിഐ ; ബിജെപിയെ  ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കോണ്‍ഗ്രസ് ബന്ധത്തില്‍ സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  രാജ്യത്തെ മുഖ്യശത്രു ആര്‍എസ്എസും ബിജെപിയുമാണ്. ഇവര്‍ക്കെതിരെ കഴിയുന്ന കഴിയുന്ന എല്ലാവരെയും യോജിപ്പിക്കണമെന്ന് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. സിപിഐ കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കാനം സിപിഎം കേന്ദ്രക്കമ്മിറ്റി തീരുമാനത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്. 

സംഘപരിവാറെന്ന മുഖ്യശത്രുവിനെതിരെ എല്ലാവരെയും യോജിപ്പിക്കുക എന്നത് ഇടതുദൗത്യമാണ്. വര്‍ഗീയതയെ ചെറുക്കാന്‍ തങ്ങള്‍ മാത്രം മതിയെന്ന് പറയുന്നത് വിടുവായത്തമാണ്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ തെറ്റുതിരുത്തുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു. വര്‍ഗീയ കക്ഷികള്‍ക്കെതിരെ ഇടത് -മതേതര ബദല്‍ ഉയര്‍ന്നുവരണമെന്നും കാനം പറഞ്ഞു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ചൈന അനുകൂല പ്രസ്താവനയെയും കാനം രാജേന്ദ്രന്‍ പരോക്ഷമായി വിമര്‍ശിച്ചു. വിദേശങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ അന്ധമായി പിന്തുണക്കുന്ന ശീലം സിപിഐക്കില്ലെന്നായിരുന്നു കാനം അഭിപ്രായപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത