കേരളം

ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തില്‍ എന്‍സിപി പ്രഖ്യാപനം ഇന്നുണ്ടായേക്കും; കേന്ദ്ര നേതൃത്വവുമായി ഇന്ന് ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എ.കെ.ശശീന്ദ്രന്‍ മന്ത്രിപദത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് എന്‍സിപി ദേശീയ നേതൃത്വം ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. പിന്നാലെ കുറ്റവിമുക്തനായി എത്തുന്ന ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനവുമായി ബന്ധപ്പെട്ട് എന്‍സിപി എല്‍ഡിഎഫ് നേതൃത്വത്തിന് കത്തു നല്‍കും. 

നിയമസഭയുടെ നടപ്പ് സമ്മേളനത്തിന് ശേഷം മാത്രമായിരിക്കും ശശീന്ദ്രന്റെ മന്ത്രിസഭാ പുനഃപ്രവേശനം എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും, നടപ്പു സമ്മേളനം തീരുന്നതിന് മുന്‍പ് തന്നെ മന്ത്രിസഭാ പ്രവേശനം ഉണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ വ്യക്തമാക്കി. തിങ്കളാഴ്ച വൈകുന്നേരും ചേരുന്ന എന്‍സിപിയുടെ പാര്‍ലമെന്ററി ബോര്‍ഡ്  യോഗത്തിന് ശേഷമാകും തീരുമാനം ഔദ്യോഗികമായി പുറത്തുവിടുക. 

എന്‍സിപിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് മുന്‍പ് ശശീന്ദ്രനും, ടി.പി. പീതാംബരനും ദേശീയ നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, താരിഖ് അന്‍വര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ആര്‍.ബാലകൃഷ്ണ പിള്ളയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചും ചര്‍ച്ചയുണ്ടായേക്കും.കുവൈറ്റിലുള്ള തോമസ് ചാണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി  എത്തില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം