കേരളം

ചെങ്ങന്നൂരില്‍ മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥിയാവുമോ? സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം പറയുന്നത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നടി മഞ്ജു വാര്യര്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്ത തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വ്യക്തമാക്കി. 

തുടര്‍ച്ചയായി മൂന്നുവട്ടം കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണ് ചങ്ങന്നൂര്‍. കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറിജയമാണ് ഇവിടെ നേടിയത്. ഇത്തവണയും വിജയ പ്രതീക്ഷയുള്ള സീറ്റായാണ് സിപിഎം ചെങ്ങന്നൂരിനെ കാണുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെയാണ് സീറ്റിലേക്കു പരിഗണിക്കുന്നതെന്ന് സജി ചെറിയാന്‍ വ്യക്തമാക്കി.

സിപിഎമ്മിന്റെ സിറ്റിങ് സീറ്റില്‍ സെലിബ്രിറ്റി സ്ഥാനാര്‍ഥിയെന്ന നിലയില്‍ മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന് വ്യാപകമായ പ്രചാരണം നടന്നിരുന്നു. എന്നാല്‍ സംഘടനാതലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷം കരുത്താര്‍ജിച്ചു നില്‍ക്കുന്ന മണ്ഡലത്തില്‍ അതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് ജില്ലാ നേതൃത്വത്തിനുള്ളത്.

തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തിലും പാര്‍ട്ടി തീരുമാനമെടുക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ