കേരളം

പാര്‍ട്ടിയുടെ പേരില്‍ മക്കളും കൊച്ചുമക്കളുമെല്ലാം ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് എസ്.രാമചന്ദ്രന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെയോ നേതാക്കളുടേയോ പേര് പറഞ്ഞ് മക്കളും, കൊച്ചുമക്കളും, മരുമക്കളും മറ്റ് ബന്ധുക്കളും അവിഹിതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന അവിഹിത ഇടപാടുകള്‍ക്ക് പാര്‍ട്ടിയുടെ കൂട്ടുണ്ടാവില്ലെന്ന് രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കളുടെ അവിഹിത സ്വത്ത് സമ്പാദനത്തെ കുറിച്ച് വിവരം ലഭിച്ചാല്‍ പാര്‍ട്ടി അത് തടയാന്‍ ശ്രമിക്കുമെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ഭാഗത്തെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ആരോപണ വിധേയമായിരിക്കുന്നത്. 

എന്നാല്‍ കോടിയേരി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് ഇതുവരെ ആരോപണം ഉയര്‍ന്നിട്ടില്ലെന്നും എസ്ആര്‍പി പറഞ്ഞു. കോടിയേരിക്കെതിരേയോ, പാര്‍ട്ടിക്കെതിരേയോ പരാതി ഉയര്‍ന്നിട്ടില്ല. അതിനാലാണ് വിഷയത്തില്‍ ഇടപെടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയതെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി