കേരളം

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി ഇടപെട്ടു, തടസം നിന്നത് ആരെന്ന് അദ്ദേഹം തന്നെ പറയുമെന്ന് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി താന്‍ ഇടപെട്ടിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ആരൊക്കെയാണ് തന്റെ മോചനത്തിനു തടസം നിന്നത് എന്ന കാര്യം ജയില്‍ മോചിതനായ ശേഷം അറ്റ്‌ലസ് രാമചന്ദ്രന്‍ തന്നെ തുറന്നുപറയുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദുബൈയിലുള്ള കേസുകള്‍ ഒത്തുതീര്‍പ്പു ഘട്ടത്തിലാണെന്നാണ് സൂചന. 22 ബാങ്കുകള്‍ രാമചന്ദ്രനെതിരായ പരാതി പിന്‍വലിച്ചിട്ടുണ്ട്. ഇനി രണ്ടു പേരുമായാണ് ഒത്തുതീര്‍പ്പില്‍ എത്താനുള്ളതാണ് എന്നാണ് അറിയുന്നത്.

ജയിലില്‍ നിന്നും പുറത്തുവന്നാല്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് എതിര്‍ കക്ഷികളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതോടെയാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങുന്നത്. ഒത്തുതീര്‍പ്പ് വ്യവസ്ഥ അനുസരിച്ച് അദ്ദേഹത്തിനു യുഎഇയില്‍നിന്ന് പുറത്തു വരാനാവില്ല. അവിടെതന്നെ താമസിച്ച് ബാധ്യത തീര്‍ക്കേണ്ടി വരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ