കേരളം

ഫോണ്‍കെണി കേസില്‍ കീഴ്‌ക്കോടതി വിധി റദ്ദാക്കണം ; എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ഫോണ്‍കെണി കേസില്‍ എ കെ ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. നേരത്തെ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയ തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയുടെ മൊഴി മാത്രം സ്വീകരിച്ചുകൊണ്ടാണ് കീഴ്‌ക്കോടതി വിധി പുറപ്പെടുവിച്ചത്. കേസില്‍ പെണ്‍കുട്ടിക്ക് എതിരെ അടക്കം കേസുകള്‍ നിലവിലുണ്ട്. ഈ കേസിലെ മറ്റ് സാക്ഷിമൊഴികളും രേഖകളും വിശദാംശങ്ങളുമൊന്നും കോടതി പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഭയം മൂലമാണ് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നല്‍കിയതെന്നും, കേസ് പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം സിജെഎം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മഹാലക്ഷ്മി നല്‍കിയ സ്വകാര്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഇതിനിടെ തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയുടേത് വ്യാജ വിലാസമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 

ഫോണ്‍ സംഭാഷണത്തിലേത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും, മന്ത്രി മന്ദിരത്തില്‍ വച്ച് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും പരാതിക്കാരി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. കോടതി കുറ്റവിമുക്തനാക്കിയതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകാനൊരുങ്ങുകയാണ്. 

നാളെ വൈകീട്ട് ശശീന്ദ്രന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്. അതേസമയം നാളെത്തന്നെ ശശീന്ദ്രനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജി ഹൈക്കോടതി പരിഗണിക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍