കേരളം

ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി കര്‍ദിനാള്‍ മറച്ചുവെച്ചു; ഐജിക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പിന് എതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മറച്ചുവെച്ചുവെന്ന് ആരോപണം. പീഡനവിവരം പൊലീസിനെ അറിയിക്കാതെ ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് വിശ്വാസികളുടെ സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനയായ എഎംടി എറണാകുളം റേഞ്ച് ഐജിക്ക് പരാതി നല്‍കി.

അതേസമയം ലൈംഗിക പീഡനം സംബന്ധിച്ച കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഡോ ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്നെടുക്കും. വൈക്കം ഡിവൈഎസ്പി എം കെ സുഭാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പീഡനം സ്ഥിരീകരിക്കുന്നതിന് കന്യാസ്ത്രീയെ വിശദ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.

2014 മുതല്‍ 20116 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് മൂന്നുപേജുളള പരാതിയില്‍ കന്യാസ്ത്രീ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ