കേരളം

സ്വദേശിയെ വെല്ലാന്‍ ഒറിജിനല്‍ വിദേശി നാളെ മുതല്‍ ബിവറേജസില്‍; ഗ്ലെന്‍ഫിഡിഷ്‌  700 എംഎല്ലിന് 57,710 രൂപ, ഷിവാസ് റീഗലും ജാക്ക് ഡാനിയേല്‍സും രണ്ടാം ഘട്ടത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ്‌ ഔട്ട്‌ലറ്റുകളില്‍ ആദ്യമായി ഒറിജിനല്‍ ഗ്ലെന്‍ഫിഡിഷും ബ്ലൂലേബലുമെത്തുന്നു.പതിനേഴ് കമ്പനികളുടേതായി 147 ഇനം മദ്യത്തിന്റെ വിലവിവരപ്പട്ടികയാണ് ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ടത്.

700 മില്ലീ ലിറ്ററിന് 57,710 രൂപയുള്ള ഗ്ലെന്‍ഫിഡിച്ച് സിംഗിള്‍ മാള്‍ട്ട് വിസ്‌കിയാണ് വിലയില്‍ കേമന്‍.200 മില്ലീ ലിറ്റര്‍, ഒന്ന്,അര, 700 മില്ലീ ലിറ്റര്‍,750 മില്ലീ ലിറ്റര്‍,എന്നീ അളവുകളിലാണ് വിദേശനിര്‍മ്മിത വിദേശമദ്യം വില്‍പ്പനയ്ക്ക് ഒരുങ്ങുന്നത്. ജോണി വാക്കറിന്റെ റെഡ് ലേബല്‍ വിസ്‌കി മാത്രം 375 മില്ലീ ലിറ്ററിലും ലഭിക്കും.

സംസ്ഥാനത്തെ എല്ലാ മദ്യവില്‍പ്പനശാലകളിലും വിദേശനിര്‍മ്മിത വിദേശമദ്യമെത്തിക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ പ്രീമിയം ഔട്ട്‌ലറ്റുകള്‍ വഴിയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയുമാണ് മദ്യം ലഭ്യമാവുക. തിങ്കളാഴ്ച മുതല്‍ വില്‍പ്പന നടത്താന്‍ നിലവില്‍ അനുമതിയുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിലേ സംസ്ഥാനത്തെ ഷോപ്പുകളില്‍ മദ്യം എത്തുകയുള്ളു.എക്‌സൈസ്‌ വകുപ്പിന്റെ പെര്‍മിറ്റ് സംബന്ധിച്ച നടപടികള്‍ക്കുള്ള കാലതാമസത്തെ തുടര്‍ന്നാണിത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത