കേരളം

എകെ ആന്റണി ആരെയാണ് കൊളേജുകളില്‍ എസ്എഫ്‌ഐക്കാര്‍ കൊന്നതെന്ന് ആന്റണി പറയണമെന്ന് പി രാജീവ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാംപസ് ഫ്രണ്ടിനെ വെള്ളപൂശിയ കോണ്‍ഗ്രസ് നേതാവ്  എകെ ആന്റണി മതനിരപേക്ഷ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഎം നേതാവ് പി രാജീവ്. ക്യാമ്പസില്‍ എസ്എഫ്‌ഐ ആണ് ആക്രമമണം എന്നു പറയുമ്പോള്‍ ആരെയാണ് കൊളേജുകളില്‍ എസ്എഫ്‌ഐ  കൊലപ്പെടുത്തിയത് എന്ന ആന്റണി മറുപടി പറയണമെന്നും രാജീവ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

പോസ്റ്റിന്റെ പൂര്‍ണരൂപം

അഭിമന്യുവിനെ കൊലപ്പെടുത്തിയ കാമ്പസ്സ് ഫ്രണ്ടിനെ വെള്ളപൂശിയ ഏ കെ ആന്റണി മത നിരപേക്ഷ കേരളീയ സമൂഹത്തെയാണ് വെല്ലുവിളിച്ചത്. മനുഷ്യത്വമുള്ള ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത അരും കൊല യെ എങ്ങനെയാണ് ശ്രീ ആന്റണി പരോക്ഷമായി പിന്തുണക്കുന്നത്. കാമ്പസ്സില്‍ എസ് എഫ് ഐ യാ ണ് ആക്രമണം നടത്തുന്നതെന്ന് പറയുമ്പോള്‍ ആരെയാണ് കോളേജുകളില്‍ എസ് എഫ് ഐ കൊലപ്പെടുത്തിയതെന്ന് പറയണം. 33 വിദ്യാര്‍ത്ഥികളെയാണ് SFIക്കാര്‍ ആയതിന്റെ പേരില്‍ കേരളത്തില്‍ കൊല്ലപ്പെട്ടത് . അതില്‍ ഭൂരിപക്ഷം സഖാക്കളെയും കൊലപ്പെടുത്തിയത് ആന്റണിയുടെ സ്വന്തം കെ എസ് യു വാണ്. 
എറണാകുളത്ത് തോമസ് ഐസക്കിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘത്തെ അയച്ചതും ആളുമാറി ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയെ കൊലപ്പെടുത്തിയതും ആന്റണിയുടെ സ്വന്തം കെ എസ് യു . തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജില്‍ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമണ്‍ ബ്രിട്ടോയെ കൊല്ലാന്‍ ശ്രമിച്ച് നട്ടെല്ലുതകര്‍ത്തതും ആന്റണിയുടെ സ്വന്തം കെ എസ് യു .ഇത് എറണാകുളം ജില്ലയുടെ മാത്രം ചരിത്രം. ,
താല്‍ക്കാലിക നേട്ടത്തിനായി വര്‍ഗ്ഗീയതയെയും ഭീകരവാദത്തെയും പുണരാന്‍ മടിയില്ലാത്തയാളായി ശ്രീ ആന്റണി മാറിയെന്ന് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് സന്ദര്‍ഭം തെളിയിച്ചത് കേരളം മറന്നിട്ടില്ല.
വാല്‍ക്കഷ്ണം 
കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മന്ത്രിയായും അല്ലാതെയും പാര്‍ലമെണ്ടില്‍ ബിജെപിക്കും വര്‍ഗ്ഗീയതക്കും എതിരെ ഒരക്ഷരം പോലും ശ്രീ ആന്റണി ഉരിയാടിയിട്ടില്ലെന്ന് അടുത്ത കാലത്ത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ആകെ 10 ഡിബേറ്റുകളില്‍ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാനത്തു നിന്നുള്ള രാജ്യസഭ എം പി മാരുടെ ശരാശരി 140 ആണെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്ട്ട ചെയ്യുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍