കേരളം

തുണിക്കടയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി ഇരിക്കാം; നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടെക്‌സ്റ്റൈല്‍ ഷോപ്പുകളിലെ ജീവനക്കാര്‍ക്ക് ഇടവേളകളില്‍ ഇരിക്കാന്‍ സൗകര്യമൊരുക്കണം എന്നതുള്‍പ്പെടെ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി നിയമ ഭേദഗതിക്ക് മന്ത്രിസഭയുടെ അനുമതി. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയത്. അസംഘടിത മേഖലയില്‍നിന്ന് കാലങ്ങളായി ഉയര്‍ന്നുവന്ന ആവശ്യം പരിഗണിച്ചുകൊണ്ടാണ് തീരുമാനം.

സംസ്ഥാനത്ത് പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവരുന്ന, ടെക്‌സ്‌റ്റൈല്‍ സെയില്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ പോലും സൗകര്യമോ അനുമതിയോ നല്‍കാത്തത് വലിയ ചര്‍ച്ചയായിരുന്നു. ചില ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ക്കു മുന്നില്‍ ഈ ആവശ്യം ഉന്നയിച്ച് സമരം നടക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അസംഘടിത മേഖലയില്‍ ലൈംഗിക ചൂഷണം നടക്കുന്നതു തടയുന്നതിനുള്ള നടപടികളും നിയമ ഭേദഗതിയിലുണ്ടാവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത