കേരളം

രക്തം വാര്‍ന്നു റോഡില്‍ കിടന്നത് മണിക്കൂറുകള്‍; അപസ്മാരം പിടിപെട്ടയാള്‍ക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: അപസ്മാരബാധയെ തുടര്‍ന്ന് റോഡില്‍ തലയടിച്ചു വീണു പരുക്കേറ്റയാള്‍ ചികിത്സ വൈകിയതിനാല്‍ രക്തം വാര്‍ന്ന് മരിച്ചു. 55കാരനായ ഉല്ലാസ് ആണ് മരിച്ചത്. രക്തത്തില്‍ കുളിച്ച് മണിക്കൂറുകളോളം ഇയാള്‍ റോഡില്‍ കിടന്നിട്ടും ആരും രക്ഷിക്കാനെത്തിയില്ല. 

റോഡില്‍ അവശനായികിടക്കുന്നത് കണ്ടിട്ടും ആശുപത്രിയിലെത്തിക്കാനോ വൈദ്യസഹായം ലഭ്യമാക്കാനോ സഹായിക്കാതിരുന്ന പ്രദേശവാസികളില്‍ പലരും കണ്ടിട്ടും കാണാത്തമട്ടില്‍ ഇയാള്‍ക്ക് മുന്നിലൂടെ നടന്നുനീങ്ങുകയായിരുന്നു. പിന്നീട് നാട്ടുകാരിലൊരാള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് പൊലീസ് സംഘമെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറച്ചുമുന്‍പ് എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ തിരിച്ചുകിട്ടിയേനെയെന്നു താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശിവദാസന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം