കേരളം

കല്യാണം എങ്ങനെ നടത്തണം? പ്രതിശ്രുത വരനുമായി തര്‍ക്കം മൂത്തു, യുവതി തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുനന്തപുരം: വിവാഹം ഉറപ്പിച്ച യുവാവുമായ കല്യാണച്ചടങ്ങുകളെ ചൊല്ലി തര്‍ക്കമുണ്ടായതിനെതുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. വെള്ളനാട് സ്വദേശി ആര്‍ദ്ര(22) ആണ് മരിച്ചത്. ആറു വര്‍ഷമായി പ്രണയത്തിലായിരുന്ന യുവാവുമായാണ് ആര്‍ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.

മൈസൂരില്‍ എംഎസ്‌സി വിദ്യാര്‍ത്ഥിനിയായ ആര്‍ദ്രയും കാരനാട് സ്വദേശിയും പൊലാസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ മിനിസ്റ്റീരിയല്‍ ജീവനക്കാരനുമായ യുവാവുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ ഇതിനുശേഷം താന്‍ വിശ്വാസിയല്ലെന്നും വിവാഹത്തിന് ആര്‍ഭാടം വേണ്ടെന്നും വിവാഹമണ്ഡപത്തില്‍ ആചാരങ്ങള്‍ നടത്തില്ലെന്നും യുവാവ് അറിയിച്ചതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇത് പരിഹരിച്ച് രജിസ്റ്റര്‍ വിവാഹം ചെയ്യാമെന്ന് ഉറപ്പിച്ചിരുന്നെങ്കിലും വീണ്ടും അഭിപ്രായഭിന്നത ഉണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും ഉടന്‍ തന്റെ വീട്ടിലെത്താനും ആര്‍ദ്ര ആവശ്യപ്പെട്ടു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഏകദേശം ആറ് കിലോമീറ്ററോളം അകലമുണ്ട്. ഫോണില്‍ ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടാകാഞ്ഞതിനാല്‍ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് തൂങ്ങി പിടയ്ക്കുന്ന യുവതിയെയാണ് ഇവടെയെത്തിയപ്പോള്‍ അയാള്‍ കണ്ടത്. യുവതിയെ പൊക്കി നിര്‍ത്തിയശേഷം ബഹളം വച്ച് ആള്‍ക്കാരെ കൂട്ടി കുരുക്കഴിച്ച് താഴെയിറക്കി. ഉടന്‍തന്നെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതി ഇന്നലെ വൈകിട്ടോടെ മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ