കേരളം

ജിവി രാജയിലെ ഭക്ഷ്യവിഷബാധ : പ്രിൻസിപ്പലിനെതിരെ നടപടി ; കണ്ണൂരിലേക്ക് സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം ജിവി രാജ സ്‌കൂളിൽ ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ പ്രിൻസിപ്പൽ സിഎസ് പ്രദീപിനെതിരെ നടപടി. പ്രിൻസിപ്പലിനെ ജിവി രാജ സ്കൂളിൽ നിന്നും സ്ഥലം മാറ്റി. കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്കാണ് സ്ഥലംമാറ്റിയത്. സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിന്റെ പങ്ക് സംശയകരമാണെന്നും, ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ച് ഇന്നലെ സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. 

ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് പ്രിന്‍സിപ്പല്‍ സി എസ് പ്രദീപാണെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ  സംശയം പ്രകടിപ്പിച്ചത്. പ്രദീപ് ചുമതലയേറ്റം ശേഷം നിത്യവും ഭക്ഷ്യ വിഷബാധയാണെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേരത്തെ പ്രദീപ് പലരെയും മാനസികമായി ഉപദ്രവിച്ചതായും പരാതിയുണ്ട്. പീഡനത്തില്‍ മനംനൊന്ത് നിരവധി പേര്‍ രാജിവെച്ച് പോയതായും, ട്രാന്‍സ്ഫര്‍ വാങ്ങി പോയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 25 ഓളം പേര്‍ പ്രിന്‍സിപ്പലിന്റെ പീഡനം സഹിക്കാനാകാതെ ട്രാന്‍സ്ഫര്‍ വാങ്ങിപോയി. അനുസരിക്കാത്ത കുട്ടികളെയും പ്രിന്‍സിപ്പല്‍ ഉപദ്രവിക്കാറുണ്ട്.

പിഡബ്ല്യുഡി വര്‍ക്കിലും മെസ്സിന്റെ കാര്യത്തിലും പ്രദീപ് അഴിമതി കാണിക്കുന്നുണ്ട്.  പ്രദീപിനെതിരെ മുമ്പ് വിദ്യാഭ്യാസ വകുപ്പിന് പരാതി ലഭിച്ചിട്ടും നടപടി ഉണ്ടായില്ല. അധികൃതര്‍ അത് മുക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെതിരെ നടപടി എടുത്തില്ലെങ്കില്‍, ഭക്ഷണത്തില്‍ മായം ചേര്‍ത്ത് ഭാവി താരങ്ങളായ കുട്ടികളുടെ ജീവന് വരെ അപായമാകുന്ന തരത്തിലേക്ക് മാറിയേക്കാമെന്നും സ്‌പെഷല്‍ ബ്രാഞ്ച് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും