കേരളം

കെസിഎയില്‍ 2.16 കോടിയുടെ തിരിമറി; ടിസി മാത്യുവില്‍നിന്ന് പണം തിരിച്ചുപിടിക്കണമെന്ന് ക്രിക്കറ്റ് ഓംബുഡ്‌സ്മാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറി ടിസി മാത്യുവിനെതിരെ ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ റിപ്പോര്‍ട്ട്. ടിസി മാത്യുവിന്റെ ഭരണകാലത്ത് കെസിഎയില്‍ 2.16 കോടി രൂപയുടെ ക്രമക്കേടു നടന്നതായി ഓംബുഡ്‌സ്മാന്‍ കണ്ടെത്തി.

ഇടുക്കി, കാസര്‍കോട് സ്‌റ്റേഡിയങ്ങള്‍ക്കായി പണം ചെലവഴിച്ചതില്‍ ക്രമക്കേടുണ്ട്. ഇതിലൂടെ കെസിഎയ്ക്കു നഷ്ടമായ പണം ടിസി മാത്യുവില്‍നിന്നു തിരിച്ചുപിടിക്കണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.  

ഇടുക്കി സ്‌റ്റേഡിയത്തിനായി 44 ലക്ഷം രൂപയുടെ പാറ അനധികൃതമായി പൊട്ടിച്ചിട്ടുണ്ട്. കാസര്‍ക്കോട് 20 ലക്ഷം രുപ മുടക്കിയത് പുറമ്പോക്കു ഭൂമിക്കാണ്. മറൈന്‍ഡ്രൈവില്‍ ഫഌറ്റ് വാടകയ്ക്ക് എടുത്തതിന് 29 ലക്ഷം രൂപയാണ് ചെലവഴിച്ചത്. കെസിഎയ്ക്കു സോഫ്റ്റ്‌വെയര്‍ വാങ്ങിയതില്‍ 60 ലക്ഷം രൂപയുടെ ക്രമക്കേടു കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു