കേരളം

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കേണ്ട: ജി.എന്‍.പി.സിയ്ക്ക് പൂട്ടുവീഴുമോ?; അഡ്മിന് എതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കാരണത്താല്‍ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയു(ജിഎന്‍പിസി)മെന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തു. അജിത് കുമാറും ഭാര്യ വിനീതിയും ഇപ്പോള്‍ ഒളിവിലാണ്. തിരുവനന്തപുരം സ്വദേശിയാണ് അജിത് കുമാര്‍. 

ജിഎന്‍പിസി പൂട്ടണം എന്നാവശ്യപ്പെട്ട് എക്‌സൈസ് നേരത്തെ ഫെയ്‌സ്ബുക്കിനെ സമീപിച്ചിരുന്നു. മദ്യപിക്കുന്ന ചിത്രങ്ങള്‍ ഗ്രൂപ്പിലിടാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ബാറുകളില്‍ ഇളവുണ്ടെന്നും എക്‌സൈസ് വകുപ്പ് പറയുന്നു. ഇരുപത് ലക്ഷത്തോളം അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. അജിത് കുമാറിനോട് കഴിഞ്ഞ ദിവസം എക്‌സൈസ് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. 

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്തമുള്ള മദ്യപാനം ശീലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നുമാണ് ഗ്രൂപ്പിന്റെ അവകാശവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം