കേരളം

വസ്തു തര്‍ക്കം പരിഹരിച്ചില്ല; വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: വസ്തു തര്‍ക്കം പരിഹരിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മാറനല്ലൂരിലെ വില്ലേജ് ഓഫീസില്‍ ആത്മഹത്യാ ശ്രമം. പ്രദേശവാസികളായ രാജനും സുരേഷുമാണ് പെട്രോളൊഴിച്ച് തീകൊളുത്തുന്നതിന് ശ്രമിച്ചത്. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

 അയല്‍വാസിക്ക് മതില്‍ നിര്‍മ്മിക്കാന്‍ അനധികൃതമായി അനുമതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു തീ കൊളുത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.സെക്രട്ടറിയുടെ മുറിയില്‍ കയറിയ ശേഷമാണ് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ഒരുങ്ങിയത്.
 

രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  രാവിലെ പത്ത് മണിയോടെയാണ് വില്ലേജോഫീസില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?