കേരളം

വിവാഹവാഗ്ദാനം നല്‍കി ബംഗളൂരുവിലും ബത്തേരിയിലും കൊണ്ടുപോയി പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സഹപാഠിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. പടനിലം സ്വദേശി കണ്ടംപാലത്ത് എംകെ ഹിഷാമിനെയാണ്  ചേവായൂര്‍ സിഐ കെകെ ബിജു അറസ്റ്റ്  ചെയ്തത്. ജ്യുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

വ്യത്യസ്ത മതക്കാരായ യുവതിയും യുവാവും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്നും 2015 മാര്‍ച്ച് 15 മുതല്‍ 2018 മാര്‍ച്ച് വരെ ബംഗളുരൂവിലെ ഒരു ഹോട്ടലില്‍ വെച്ചും ബത്തേരിയിലെ ഹോട്ടലില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

വിവാഹിതരാവാന്‍ വീട്ടുകാര്‍ സമ്മതിക്കാതിരുന്നതിനാല്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചെങ്കിലും യുവതിക്ക് വീട്ടുകാര്‍ മറ്റ് കല്യാണ ആലോചനകള്‍ നടത്തുമ്പോള്‍ യുവാവ് യുവതിയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് പരാതി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു