കേരളം

ജലന്ധര്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; കുമ്പസാരരഹസ്യം ചോര്‍ത്തിയിട്ട് പെണ്ണിനെ പീഡിപ്പിക്കുന്നത് വഞ്ചനയെന്ന് സാറാ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സാറാ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബിഷപ്പ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ കോടതിയില്‍ തെളിയിക്കട്ടെ. കേസില്‍ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയാണ് സര്‍ക്കാരും പൊലീസും ചെയ്യേണ്ടത്. കുമ്പസാരം രഹസ്യം ചോര്‍ത്തിയിട്ട് ഒരു പെണ്ണിനെ പീഡിപ്പിക്കുന്നത് വഞ്ചനയാണ്. വൈദികര്‍ ചെയ്താല്‍ വഞ്ചനയാവില്ലെന്ന പ്രതീതിയുണ്ടാക്കുന്നത് നല്ലതല്ല. അതുകൊണ്ട് പിണറായി സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സാറാ ജോസഫ് പറഞ്ഞു.

സര്‍ക്കാര്‍ നടപടി വേഗത്തിലാക്കിയില്ലെങ്കില്‍ നിയമസാധ്യത തേടും. ഇപ്പോള്‍ക്ക് കന്യാസ്ത്രീക്ക് വേണ്ടത് പൊതു സമൂഹത്തിന്റെ പിന്തുണയാണ്. സംഭവത്തില്‍ കര്‍ദ്ദിനാള്‍ സ്വീകരിച്ച നടപടി ന്യായീകരിക്കാവുന്നതല്ല. ഒരു കന്യാസ്ത്രീ പരാതിപ്പെട്ടാല്‍ അത് ഗൗരവത്തില്‍ എടുക്കുന്നതിന് പകരം കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി അച്ചനെ രക്ഷിക്കാനുള്ള സംവിധാനമാണ് ചെയ്തത്. ഇത്രയേറെ ആരോപണം ഉയര്‍ന്നിട്ടും ഫ്രാങ്കോ മുളയ്ക്കലിനെ മെത്രാന്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. മെത്രാനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഭരണകൂടം മതാധികാരത്തിന് കീഴ്‌പ്പെട്ടതിന്റെ ഭാഗമായാണെന്നും സാറാജോസഫ് പറഞ്ഞു

 എല്ലാവരുടെയും മാനസിക പിന്തുണയാണ് അവര്‍ക്ക് ആവശ്യമുണ്ട്. മെത്രാന്‍ പദവിയില്‍ നിന്ന് മാറ്റിയിട്ടില്ല. ഇത് ഭരണകൂടം മതാധികാരത്തിന് കീഴ്‌പ്പെട്ട് അന്യായും പ്രവര്‍ത്തിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത