കേരളം

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും പ്രവാസികളുടെ സഹായം : ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍ : കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും പ്രവാസികളുടെ സഹായം ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അമേരിക്കയില്‍ സന്ദര്‍ശം നടത്തുന്ന മന്ത്രി പ്രവാസി മലയാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായമാണ് ലഭ്യമായതെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

കേരളത്തിന്റെ ആവശ്യം മനസ്സിലാക്കിയ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹന ജനകമായ സഹകരണമാണ് നല്‍കിയത്. മീറ്റിംഗില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. 

കൂടാതെ പാപ് സ്മിയര്‍ ടെസ്റ്റിനുള്ള (സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള ഉപകരണം ) ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്ന പ്രഖ്യാപനവും ഉണ്ടായതായി മന്ത്രി അറിയിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണവും പുനരുദ്ധാരണവും ആയി ബന്ധപെട്ട് പ്രവാസി മലയാളികളടെ മീറ്റിംഗില്‍ പങ്കെടുക്കുന്നു.

കേരളത്തിന്റെ ആവശ്യം മനസ്സിലാക്കിയ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ പ്രവാസികള്‍ വളരെ പ്രോത്സാഹന ജനകമായ സഹകരണമാണ് നല്‍കിയത്. 20 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സഹായമാണ് ഈ യാത്രയിലൂടെ ലഭ്യമായത്. ഈ മീറ്റിംഗില്‍ പങ്കെടുത്ത ഓരോ വ്യക്തിയും അവരവരുടെ ജന്മസ്ഥലത്തുള്ള ഓരോ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും ആരോഗ്യ വകുപ്പിന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ആ പ്രദേശത്തുള്ള ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. അത് കൂടാതെ പാപ് സ്മിയര്‍ ടെസ്റ്റിനുള്ള (സ്ത്രീകള്‍ക്കുള്ള ഗര്‍ഭാശയ ഗള ക്യാന്‍സര്‍ ആരംഭ ദിശയില്‍ തന്നെ കണ്ടെത്താനുള്ള ഉപകരണം ) ഉപകരണങ്ങള്‍ സംഭാവനയായി നല്‍കാമെന്ന പ്രഖ്യാപനവും ഉണ്ടായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത