കേരളം

അഭിമന്യു മാത്രമായിരുന്നില്ല, മാരകായുധവുമായി എത്തിയത് പരമാവധി എസ്എഫ്‌ഐകാരെ ആക്രമിക്കാന്‍; ലക്ഷ്യംവെച്ചത് വലിയ അക്രമണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജൂലൈ ഒന്നിന് അക്രമി സംഘം കോളേജില്‍ എത്തിയത് വലിയ അക്രമണങ്ങള്‍ ലക്ഷ്യമിട്ടാണെന്നാണ് കസ്റ്റഡിയിലായ മൂന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. കോളേജിലെത്തി മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കി കാമ്പസ് ഫ്രണ്ടിന്റെ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞവരെ അക്രമിക്കാനാണ് സംഘത്തിന് ലഭിച്ച നിര്‍ദേശം. 

അഭിമന്യു മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. കോളേജിലെ പരമാവധി എസ്എഫ്‌ഐകാരെ ആക്രമിക്കാനാണ് ഇവര്‍ മാരകായുധവുമായി എത്തിയത്. അഭിമന്യുവിനെ കുത്തിയ ആളെയും ഇവരെ കോളേജിലേക്ക് അയച്ചവരെയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു. പതിപ്പട്ടികയിലുണ്ടെന്ന് കരുതുന്നവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ശ്രമമുണ്ട്.

സംസ്ഥാനത്തെ എസ്ഡിപിഐയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ