കേരളം

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ് വീണ്ടും അറസ്റ്റില്‍. കൊച്ചിയിലെ വീട്ടില്‍ നിന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഇയാളെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പണം കടത്തിയെന്ന കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉതുപ്പ് വര്‍ഗീസിനെ അറസ്റ്റ് ചെയ്തത്. 100 കോടി രൂപ ഹവാലയായി ഉതുപ്പ് വര്‍ഗീസ് വിദേശത്തേക്ക് കടത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്. 

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ പേരില്‍ 300 കോടി തട്ടിയെടുത്ത കേസില്‍ ഉതുപ്പിനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നും 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. 

തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും ഉതുപ്പ് വര്‍ഗീസ് കോടികള്‍ തട്ടിയെടുത്തു. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവാണ് ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം