കേരളം

അഭിമന്യൂവിന്റെ കൊലപാതകത്തില്‍ പി രാജുവിനെ തളളി കാനം; പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐക്കെതിരെ പ്രസ്താവന നടത്തിയ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ തളളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രസ്താവന അനവസരത്തിലുളളതെന്ന് കുറ്റപ്പെടുത്തിയ കാനം ഇക്കാര്യത്തില്‍ പി രാജുവിന്റെയും പാര്‍ട്ടിയുടെയും നിലപാട് വ്യത്യസ്തമാണെന്ന് വ്യക്തമാക്കി. 

എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യൂവിന്റെ കൊലപാതകത്തിന് പിന്നിലുളള തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണപിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നതാണെന്നും കാനം വിമര്‍ശിച്ചു.

കലാലയങ്ങളില്‍ ജനാധിപത്യ വിദ്യാര്‍ത്ഥി സംഘടനകളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ എസ്എഫ്‌ഐ അനുവദിക്കുന്നില്ലെന്ന് പി രാജു വിമര്‍ശിച്ചിരുന്നു. ഇതിന്റെ പരിണതഫലമാണ് വര്‍ഗീയ ശക്തികള്‍ കോളേജ് അങ്കണത്തില്‍ പിടിമുറുക്കിയത്. എറണാകുളം മഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും എല്ലാ വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  ഇതിന് പിന്നാലെയാണ് കാനത്തിന്റെ വിമര്‍ശനം. 

ഏതെങ്കിലും സംഘടനയ്ക്ക് ശക്തിയുള്ള സ്ഥലത്ത് മറ്റുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നത് ജനാധിപത്യവിരുദ്ധമാണെന്നും പി.രാജു പറഞ്ഞു. കുറച്ചു കൂടി വിശാല മനസ്‌ക്കതയോടെ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം. ഇത് കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ പ്രതിഷേധത്തില്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സഹകരിച്ചു. അഭിമന്യൂ വധക്കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമാണ്. എന്നാല്‍ കൂടുതല്‍ ജാഗ്രതയും വേഗവും വേണമെന്നും പി.രാജു ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍