കേരളം

അഭിമന്യു കൊലപാതകം: കൊലയാളികള്‍ സഞ്ചരിച്ച കാര്‍ കണ്ടെത്തി; ഇന്ന് അറസ്റ്റിലായത് നാലുപേര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം മഹാരാജാസ് കൊളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകരാണ് അറസ്റ്റിലായിരിക്കുന്നത്.കൊലനടത്തിയ ശേഷം പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശിയുടെ പേരിലുള്ള വാഹനമാണ് പൊലീസ് കണ്ടെടുത്തത്. 

കേസില്‍ ഇന്ന്  നാലുപേര്‍ കൂടി അറസ്റ്റിലായി. പാലാരിവട്ടം സ്വദേശി അനൂപ്, തോപ്പുംപടി സ്വദേശി നിസാര്‍ എന്നിവരാണ് പിടിയിലായത്. കൊലനടത്തിയ ശേഷം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് നിസാര്‍ആണ്. അനൂപ് ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും പൊലീസ് പറഞ്ഞു.ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലിം എന്നിവരെയും ഇന്ന് പൊലീസ് പിടിയിലായിരുന്നു. ഇവരില്‍ നിന്നും മതസ്പര്‍ധ വളര്‍ത്തുന്ന ലഘുലേഖകള്‍ പിടിച്ചെടുത്തു.

കേസില്‍ ഇതുവരെ ഒന്‍പത് പ്രതികളാണ് അറസ്റ്റിലായത്. കൃത്യം നിര്‍വഹിച്ചവരും സംഘത്തിന് സഹായം ചെയ്തുവരുമായി 20 പേരുണ്ടെന്നാണ് പൊലീസിന്റെ നിഗമനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'

വീണ്ടും 500 റണ്‍സ്! ഇത് ഏഴാം തവണ, കോഹ്‌ലിക്ക് നേട്ടം

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി