കേരളം

പൊലീസ് ഇതുവരെ ഫോണില്‍ പോലും വിളിച്ചിട്ടില്ല; താന്‍ ഇവിടെ ബിഷപ്പ് ഹൗസില്‍ തന്നെയുണ്ട്, എങ്ങോട്ടും പോകില്ലെന്ന് ജലന്ധര്‍ ബിഷപ്പ്

സമകാലിക മലയാളം ഡെസ്ക്

ജലന്ധര്‍: കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പട്ട് കേരളാ പൊലീസ് ഇതുവരെ തന്നെ ഫോണില്‍ പോലും വിളിച്ചിട്ടില്ലെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്തത് തെറ്റുകാരനല്ലെന്ന് പൂര്‍ണബോധ്യമുള്ളതിനാലാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. മാതൃഭൂമി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം.

കന്യാസ്ത്രീയുടെ ആരോപണം കെട്ടിച്ചമച്ചതാണ്. തന്റെ അമ്മയുടെ മരണാനന്തരചടങ്ങില്‍ പോലും തന്നില്‍ കുറ്റം ആരോപിക്കുന്ന കന്യാസ്ത്രീ പങ്കെടുത്തിരുന്നു. ഇപ്പോള്‍ പീഡനമാരോപിക്കുന്നതിന് പിന്നില്‍ എന്താണെന്ന് അറിയില്ലെന്നും ഇതിന് പിന്നില്‍ സഭയിലെ പ്രശ്‌നങ്ങളാണെന്ന് കരുതുന്നില്ലെന്നും ജലന്ധറില്‍ സഭാകാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. 

ഇതിന്റെ സത്യാവസ്ഥ ജനമദ്ധ്യേ കൊണ്ടുവരേണ്ടത് തന്റെ കൂടി ചുമതലായി മാറിയിരിക്കുകയാണ്. തന്റെ നിരപരാധിത്വം താന്‍ മാത്രം പറഞ്ഞാല്‍ പോരല്ലോ. അതുകൊണ്ട് ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. അതിലൂടെ സത്യം പുറത്തുവരും. നിയമനടപടികളോട് പൂര്‍ണമായു സഹകരിക്കും. വത്തിക്കാനിലക്ക് കടക്കുമെന്നത് വെറും പ്രചാരണങ്ങള്‍ മാത്രമാണ്. താന്‍ ഇവിടെ ബിഷപ്പ് ഹൗസില്‍ തന്റെ സാധാരണ ജോലിയുമായി മുന്നോട്ട് പോകുകയാണ്. എപ്പോ പൊലീസ് എന്നോട് കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ അത് ചുമതലാ ബോധത്തോടെ നിര്‍വഹിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.

ഞാന്‍ ആദ്യം മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ 2016 നവംബര്‍ മാസത്തിലാണ് മിഷനറി ജീസസ് സന്യാസി സഭയുടെ ഇപ്പോഴത്തെ മദര്‍ ജനറലിന് ഒരു വിവാഹിതയായ സ്ത്രീയുടെ പരാതിവന്നത്. ആ സ്ത്രീയുടെ കുടുംബജീവിതം തകര്‍ത്തുവെന്ന രീതിയില്‍ ഗ്രാഫിക്ക് ഡിസ്‌ക്രിപ്ഷനോടെ നല്‍കിയ പരാതിയുമായി വന്നപ്പോഴാണ് പരാതിയില്‍ അന്വേഷണം വേണമെന്ന് പറഞ്ഞത്. ആ പരാതിയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കുന്ന രീതിയിലാവാം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോ വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

രണ്ട് വര്‍ഷത്തിനിടെ പലതവണ കണ്ടിട്ടുണ്ട്. താന്‍ സംഘടിപ്പിച്ച പല പരിപാടികളിലും ഈ സിസ്റ്ററും സജീവമായി പങ്കെടുത്തിട്ടുണ്ട്. അതുപോലെ എന്റെ കൂടെ തന്നെ യാത്ര ചെയ്തിട്ടുണ്ട്. താനും സിസ്റ്ററും കൂടിയാണ് ഒരു ബിഷപ്പിനെ നേരില്‍ പോയി കണ്ടതും. അതുകൊണ്ടാണ് തനിക്ക് എതിരെ ഇത്തരമൊരു പരാതി വന്നതില്‍ താന്‍ അത്ഭുതപ്പെട്ടതെന്നും ബിഷപ്പ് പറയുന്നു. എന്റെ പൗരോഹിത്യ ജീവിതത്തിന്റെ 25ാം വാര്‍ഷികം അയ്യന്തോളില്‍ സംഘടിപ്പിച്ചപ്പോള്‍ സിസ്റ്റര്‍ സജീവമായി പങ്കെടുത്തിരുന്നു. പെട്ടന്ന് ആരോപണം വന്നതില്‍ അതിശയം എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉണ്ട്. 

ഗൂഡാലോചനയുണ്ടോ എന്ന കാര്യം എനിക്ക് അറിയില്ല. വധഭീഷണി ഉണ്ടായതിന്റെ പേരില്‍ ഒരു പരാതി കേരളത്തിലും ജലന്ധറിലും നല്‍കിയ കാര്യം എല്ലാവര്‍ക്കും  അറിയാം. ആ പരാതിയില്‍ എഴുതിയിരിക്കുന്ന സിസ്്‌റ്റേഴ്‌സിന്റെ പേരുകളും ഉണ്ട്. അവരായിരിക്കാം ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍