കേരളം

'മാപ്പു നല്‍കുക... നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്'; മോഷ്ടാവിന്റെ കുമ്പസാരം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: മോഷണമുതല്‍ മോഷ്ടാവ് തന്നെ തിരിച്ചേല്‍പ്പിക്കണമെങ്കില്‍ കളളന്മാര്‍ക്ക് മാനസാന്തരം സംഭവിക്കണം. ഇത് നാട്ടുംപുറങ്ങളില്‍ പറയുന്ന ഒരു ശൈലി പ്രയോഗമാണ്. ഇതും ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ് ആലപ്പുഴയില്‍. മോഷ്ടിച്ച മുതല്‍ തിരിച്ചേല്‍പ്പിച്ചതിന് പുറമേ ഒരു കത്തും എഴുതി വെച്ചാണ് കളളന്‍ മടങ്ങിയത്. 

'മാപ്പു നല്‍കുക... നിവര്‍ത്തികേടു കൊണ്ടു സംഭവിച്ചതാണ്. ഇനി ഇങ്ങനെ ഒരു കാര്യം ചെയ്യില്ല...' കരുമാടി സ്വദേശി മധുകുമാറിന്റെ വീടിന്റെ ഗെയ്റ്റില്‍ രാവിലെ കണ്ട കത്തിലെ വരികളാണിത്. ഒപ്പം കഴിഞ്ഞ ദിവസം വീട്ടില്‍ നിന്നു മോഷണം പോയ ഒന്നരപ്പവന്‍ മാലയും.

മധുകുമാറിന്റെ വീട്ടില്‍നിന്നു മോഷ്ടിച്ച സ്വര്‍ണം മാപ്പ് എഴുതിവെച്ച് തിരിച്ചേല്‍പ്പിച്ചിരിക്കുകയാണ് കളളന്‍. ചൊവ്വാഴ്ച രാത്രി വീട്ടുകാര്‍ ഒരു കല്യാണത്തിനു ബന്ധു വീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം. അടുക്കള വാതില്‍ തുറന്ന് അകത്തു കയറിയ മോഷ്ടാവ് അലമാരിയില്‍ സൂക്ഷിച്ച മാല എടുക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ മധുകുമാര്‍ അമ്പലപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. ഇന്നു രാവിലെ നോക്കിയപ്പോഴാണു മാപ്പു പറഞ്ഞുള്ള എഴുത്തിനൊപ്പം മാലയും വച്ചിട്ടു പോയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ