കേരളം

മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വാഷിങ് മെഷീന്‍ കത്തി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

അഴീക്കോട്; കത്തിച്ചുവെച്ചിരുന്ന മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വാഷിങ് മെഷീന് കത്തു പിടിച്ച് വീട്ടമ്മ മരിച്ചു. വാഷിങ് മെഷീന്‍ കത്തിയതില്‍ നിന്നുണ്ടായ പുക ശ്വസിച്ചാണ് 85 കാരിയായ വീട്ടമ്മ മരിച്ചത്. അഴീക്കല്‍ ചാലിലെ തായക്കണ്ടി ലീലയാണ് ജീവന്‍ വെടിഞ്ഞത്. 

വാഷിങ് മെഷീന്‍ സൂക്ഷിച്ച മുറിയിലാണ് ചൊവ്വാഴ്ച ലീല ഉറങ്ങിയത്. വൈദ്യുതി നിലച്ചപ്പോള്‍ മുറിയില്‍ മെഴുകുതിരി കത്തിച്ചുവെച്ചു. ഇതില്‍ നിന്ന് തീ പടര്‍ന്നാകാം വാഷിങ് മെഷീന്‍ കത്തിയത്. ഇതില്‍ നിന്നുള്ള പുക മറ്റ് മുറിയിലേക്ക് പടര്‍ന്നതോടെയാണ് അടുത്ത മുറികളിലുണ്ടായിരുന്ന മക്കള്‍ ഉണര്‍ന്നത്. അന്വേഷിച്ചപ്പോഴാണ് അമ്മയെ ആബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. ഉടന്‍ കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ