കേരളം

അഭിമന്യു വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് എസ്ഡിപിഐ; അറസ്റ്റിലായവര്‍ അംഗങ്ങള്‍ അല്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അഭിമന്യുവിന്റെ കൊലപാതകത്തില്‍ എസ്ഡിപിഐയ്ക്ക് പങ്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി. അറസ്റ്റിലായവര്‍ എസ്ഡിപിഐ അംഗങ്ങള്‍ അല്ലെന്നും, ചിലപ്പോള്‍ അനുഭാവികള്‍ ആയേക്കാമെന്നുമാണ് ഇവരുടെ വാദം.

എസ്ഡിപിഐ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരേയും അവരുടെ താത്പര്യങ്ങളേയും തുറന്നുകാട്ടാന്‍ ജൂലൈ 20 മുതല്‍ സമ്പര്‍ക്ക സദസ്, വാഹനപ്രചാരണ ജാഥ, കുടുംബ സംഗമം എന്നിവ നടത്തുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. 

അതിനിടെ അഭിമന്യു വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. ഗൂഡാലോചനയില്‍ പങ്കാളിയായ വെണ്ണല സ്വദേശി അനൂപ്, പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാറിന്റെ ഉടമ നിസാര്‍ എന്നിവരെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഷാജഹാന്‍, ഷിറാസ് സലിം എന്നീ രണ്ട് പ്രതികള്‍ ആലപ്പുഴയില്‍ നിന്നാണ് അറസ്റ്റിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍