കേരളം

കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ല; ഉറപ്പുനല്‍കി  വിഎസിന് റെയില്‍വെ മന്ത്രിയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പദ്ധതി ഉപേക്ഷിക്കരുത് എന്നാവശ്യപ്പെട്ട സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ വിഎസ് അച്യുതാനന്ദന്‍   റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് പദ്ധതി ഉപേക്ഷിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കിയത്. 

നേരത്തെ വിഷയവുമായി ബന്ധപ്പെട്ട് വിഎസ് മന്ത്രിയെ കണ്ടിരുന്നു. ഗോവയിലെ ഓഫീസില്‍ നേരിട്ടെത്തിയാണ് വിഎസ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് അന്നുതന്നെ വിഎസിന് ഗോയല്‍ ഉറപ്പുനല്‍കിയിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍