കേരളം

ബിഷപ്പിനെതിരായ ലൈംഗികാരോപണം സഭയ്ക്ക് അപമാനം; തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂസെപാക്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം. ജലന്ധര്‍ ബിഷപ്പിനെതിരായ ആരോപണങ്ങള്‍ സഭയ്ക്ക് അപമാനകരം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി ആരെങ്കിലും അവഗണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ മറുപടി പറയേണ്ടിവരുമെന്നും സൂസെപാക്യം പറഞ്ഞു.

വിവാദങ്ങളുടെ മറവില്‍ സഭയെ താറടിക്കാനുളള ശ്രമങ്ങള്‍ നടക്കുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. കുറ്റക്കാര്‍ക്കെതിരെ സഭ നടപടി സ്വീകരിക്കുമെന്നും സുസെപാക്യം പറഞ്ഞു. 

സത്യം തെളിയിക്കാനുളള ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണ്. സഭ നീതിയ്ക്ക് വേണ്ടി നിലകൊളളുമെന്നും സൂസെപാക്യം പറഞ്ഞു. വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ആദ്യമായിട്ടാണ് സഭയിലെ ഒരു പ്രമുഖന്‍ പ്രതികരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത