കേരളം

പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് മാറ്റം കൊണ്ടുവരുന്നു;  ഇതേ രീതിയില്‍ മുന്നോട്ട്  പോകണമെന്ന് പിസി ജോര്‍ജ്ജ്

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: പിസി ജോര്‍ജ്ജ് എല്‍ഡിഎഫിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പിണറായി സര്‍ക്കാരിനെ സ്തുതിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനവേദിയിലായിരുന്നു ജോര്‍ജ്ജിന്റെ പരാമര്‍ശം. പിണറായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്. ഇതേ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകണം. ആരു ഭരിച്ചാലും മലബാര്‍ മേഖലയെ അവഗണിക്കുന്നതാണു പതിവ്. ഈ കുറവ് പരിഹരിക്കണമെന്നും പിസി ജോര്‍ജ്ജ  പറഞ്ഞു

വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ വനംവകുപ്പിനു ലാഭവും കര്‍ഷകര്‍ക്കു രക്ഷയും ലഭിക്കും. ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാന്‍ കിട്ടും. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ നിയമവ്യവസ്ഥ പാലിക്കുന്നതിനാലാണ് മനുഷ്യര്‍ വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. കാട്ടാനയെ വെടിവച്ചു കൊല്ലണമെന്നു പറയുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി സര്‍ക്കാരിനെക്കൊണ്ടു നടപടി സ്വീകരിപ്പിക്കുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍