കേരളം

കനത്ത മഴ : ട്രെയിനുകള്‍ വൈകി ഓടുന്നു; 10 പാസഞ്ചറുകള്‍ റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം :കനത്ത മഴയില്‍ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറായി. ട്രെയിനുകളെല്ലാം വൈകി ഓടുകയാണ്. ട്രാക്കിൽ വെള്ളം കയറിയതിനെ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം തകരാറിലായതാണ് ഗതാഗതം താറുമാറാക്കിയത്. 10 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. കോട്ടയം, ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകി ഓടുകയാണ്. 

എറണാകുളം– നിലമ്പൂര്‍ , നിലമ്പൂര്‍ – എറണാകുളം , എറണാകുളം – കായംകുളം– ആലപ്പുഴ,  ആലപ്പുഴ– കായംകുളം – എറണാകുളം,  എറണാകുളം– ആലപ്പുഴ, ആലപ്പുഴ– എറണാകുളം, കൊല്ലം – കോട്ടയം– എറണാകുളം,  എറണാകുളം–കൊല്ലം, കൊല്ലം– പുനലൂര്‍,  പുനലൂര്‍ – കൊല്ലം പാസഞ്ചറുകളാണ് റദ്ദാക്കിയത്. കൊല്ലത്തുനിന്നും എറണാകുളത്തേക്കുള്ള പാസഞ്ചര്‍ പിറവം റോഡ് വരെ മാത്രമേ ഓടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. 

തിരുവനന്തപുരത്ത് നിന്നും എറണാകുളം വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയേ ഓടുകയുള്ളൂവെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്ത് നിന്നും 4.45 ന് പുറപ്പെടേണ്ട കൊച്ചുവേളി- ബംഗളൂരു എക്‌സ്പ്രസ് 8.30 ന് മാത്രമേ പുറപ്പെടുകയുള്ളൂ. 11.50 ന് പുറപ്പെടേണ്ട തിരുവനന്തപുരം-ത്രിച്ചി എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 2.30 നും, 2.50 ന് പുറപ്പെടേണ്ട ചെന്നൈ മെയില്‍ 3.30 നും മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് റെയില്‍വേ അറിയിച്ചു.

ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങുന്ന ജനശതാബ്ദി വൈകീട്ട് 4.30 ന് മാത്രമേ പുറപ്പെടുകയുള്ളൂ. നാളെ ( ചൊവ്വാഴ്ച ) രാവിലെ 7.45 ന് പുറപ്പെടേണ്ട തിരുനെല്‍വേലി-ജാംനഗര്‍ എക്‌സ്പ്രസ് റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി